മധ്യപ്രദേശിന്റെ ചുമതലയിൽ നിന്ന്മുകുൾ വാസ്നിക്കിനെ മാറ്റി കോൺഗ്രസ് നേതൃത്വം
എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ മധ്യപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റിയതായി പാർട്ടി ഇടക്കാല പ്രസിഡൻ്റ് സോണിയ ഗാന്ധി അറിയിച്ചു. പകരം ചുമതല ജയപ്രകാശ് അഗർവാളിനാണ് നൽകിയിരിക്കുന്നത്.
മധ്യപ്രദേശിന്റെ ചുമതല ഒഴിഞ്ഞുവെങ്കിലും എഐസിസി ജനറൽ സെക്രട്ടറിയായി മുകുൾ വാസ്നിക് തുടരുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ അവസരമൊരുക്കണമെന്ന മുകുൾ വാസ്നിക്കിൻ്റെ ആവശ്യപ്രകാരമാണ് സ്ഥാനമാറ്റമെന്ന് ഉത്തരവിൽ പറയുന്നു. അടുത്ത വർഷമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.