Thursday, January 9, 2025
Kerala

നിപ്പക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനി,തൃശ്ശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

 

തൃശൂര്‍: സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്ബനി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്ബനിയും സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്.

പകര്‍ച്ചപ്പനിയായ കരിമ്പനിയെ കരുതലോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥ. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ ആണ് കരിമ്ബനി പരത്തുന്നത്. വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുക എന്നതാണ് കരിമ്ബനിയുടെ ലക്ഷണങ്ങള്‍

 

 

Leave a Reply

Your email address will not be published. Required fields are marked *