കോവിഡിന് പിന്നാലെ കേരളത്തിൽ ഷിഗെല്ല രോഗം വ്യാപിക്കുന്നു
കോഴിക്കോട് : കോവിഡിന് പിന്നാലെ ഷിഗെല്ല രോഗ ബാധയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച 11 കാരന് ഷിഗെല്ല സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ജില്ലയിൽ അഞ്ച് പേരിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് 2018 ലാണ് ഷിഗെല്ല രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം. നേരത്തെ മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക്് രോഗത്തെ തുടർന്ന് ജീവൻ നഷ്ടമായിരുന്നു.