കാസർകോട് കൊവിഡിന് വ്യാജ ചികിത്സ നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
കാസർകോട് ഉപ്പളയിൽ കൊവിഡിന് വ്യാജ ചികിത്സ നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് പിടിയിലായത്. നാല് ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ചികിത്സ
ഉത്തരേന്ത്യക്കാർ താമസിക്കുന്ന മുറികളിൽ നടക്കുന്ന ചികിത്സയെ കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ മരുന്നുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന് യുപി മോഡൽ ചികിത്സ എന്ന് ബാനർ സ്ഥാപിച്ചാണ് ഇയാൾ രോഗികളെ ആകർഷിച്ചിരുന്നത്. ഐടിഐ വിദ്യാഭ്യാസമുള്ള ആളാണ് പിടിയിലായ വിനീത പ്രസാദ്