Sunday, January 5, 2025
Kerala

സജി ചെറിയാൻ്റെ വകുപ്പുകൾ മൂന്നു മന്ത്രിമാർക്ക്, ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന് നല്‍കാനാണ് തീരുമാനം. യുവജനക്ഷേമകാര്യ വകുപ്പ് പിഎ മുഹമ്മദ് റിയാസിനും സാംസ്‌കാരികം-സിനിമ വകുപ്പ് വിഎന്‍ വാസവനും നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

ഭരണഘടനയെ സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *