Tuesday, January 7, 2025
Kerala

ജയിൽ ഡിജിപിയുടെ വിശദീകരണം കളവ്; അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹർജി

 

അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹർജിയുമായി ജോമോൻ പുത്തൻപുരയ്ക്കൽ. പരോൾ നൽകിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. പരോൾ അനുവദിച്ചത് ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറയുന്നു

സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി പത്ത് വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ശിക്ഷ ലഭിച്ച് അഞ്ച് മാസം തികയും മുമ്പ് പ്രതികൾക്ക് പരോൾ നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *