Monday, January 6, 2025
Kerala

സമ്പൂർണ അടച്ചിടലിലേക്ക് പോകില്ല; നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സമ്പൂർണ അടച്ചിടലിലേക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകും. കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കും. കടകളിൽ നിശ്ചിത അകലം പാലിക്കണം. കൂട്ടം കൂടരുത്. കടയിൽ വരുന്നവർക്ക് നിൽക്കാനായി നിശ്ചിത അകലത്തിൽ സ്ഥലം മാർക്ക് ചെയ്യണം. അല്ലെങ്കിൽ കട തന്നെ അടച്ചിടേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *