Thursday, April 24, 2025
Kerala

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാവില്ല എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ യുഡിഎഫ് മുന്നണിയിൽ നിന്ന് ചിലരെ അടർത്തിയെടുക്കാനുള്ള സജീവ ശ്രമത്തിലാണ് ബിജെപി. പാർട്ടി നേതൃത്വവുമായി അകന്നു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും ഹൈക്കമാൻഡ് ഇടപെട്ട് ആരംഭിച്ചു.

താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും അദ്ദേഹത്തിന് വിഷമമുണ്ടെന്ന് അറിയാമെന്നും അനിൽ കെ ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു. രാജ്യ താത്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രവേശനം ആലോചിച്ച് വ്യക്തമായി സ്വീകരിച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *