കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
കൊച്ചി: കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മരണമടഞ്ഞ അരവിന്ദ് . പെരിയാറിന്റെ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവിലായിരുന്നു അപകടം നടന്നത്. ചൂടിന്റെ കാഠിന്യംമൂലം അരവിന്ദും ഏതാനും കൂട്ടുകാരുമൊത്ത് കുളിക്കാനത്തെിയതായിരുന്നു.
പെരിയാറിന്റെ കൈവഴികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുക്കി കളയാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ നിന്ന് ശക്തമായ തോതില്‍ വെള്ളം തുറന്ന് വിട്ടിരുന്നു. ഇതത്തേുടര്‍ന്നാണ് കോയിക്കല്‍ക്കടവ് പുഴയില്‍ ജലവിതാനം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. അതിനിടെയാണ് കൂടുതല്‍ നീന്തല്‍ വശമില്ലാത്ത അരവിന്ദ് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ അരവിന്ദിനെ കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.