കുറ്റിപ്പുറത്ത് ഉമ്മ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു
കുറ്റിപ്പുറം രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കാലടി കച്ചേരിപറമ്പ് തലക്കാട്ടുമുക്കിൽ അൽത്താഫാണ് മരിച്ചത്. 20 വയസ്സായിരുന്നു. ഉമ്മയുടെ വീട്ടിൽ വിരുന്നതിന് വന്നതായിരുന്നു അൽത്താഫ്
പുഴത്തീരത്ത് കളിക്കുന്നതിനിടെ പുഴയിലേക്ക് പോയ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയത്തിൽ അകപ്പെട്ടത്. നീന്തലറിയാത്തതിനാൽ താഴ്ന്നുപോകുകയായിരുന്നു. നാട്ടുാകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല