Tuesday, January 7, 2025
Kerala

പിണറായിയിൽ എഡ്യൂക്കേഷൻ ഹബ്; കിൻഫ്രയെ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം

കണ്ണൂർ പിണറായി വില്ലേജിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷന് കിൻഫ്ര ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഈ വിഷയം കിഫ്ബി അംഗീകരിച്ച സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന സമയം കിൻഫ്രയെ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കൂടാതെ, കാസർകോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാൽ – എടപ്പറമ്പ റോഡ് സ്ട്രച്ചിൽ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയിൽ വ്യത്യാസം വരാതെയാകും ഇത്.

തിരുവനന്തപുരം വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ വെസ്റ്റ്കോസ്റ്റ് കനാലിൻറെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമ്മാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാൻ തത്വത്തിൽ അനുമതി നൽകും. ക്വിൽ തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട് പ്രകാരമാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *