ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന ദേവസ്വം ജീവനക്കാരൻ പിടിയിൽ
സന്നിധാനം: ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത്.
കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ചാണ് 3500 രൂപ കടത്താൻ ശ്രമിച്ചത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി.