വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ഷാജഹാനാണ് (47) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മീന്‍മുട്ടി വനത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. 15 വര്‍ഷമായി ട്യൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ്.