വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കടയ്ക്കല്‍: വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷയാണ് (18) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം
കുമ്മിള്‍ ഹയര്‍ സെകന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ പ്ലസ് ടുവിന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു വിഷയത്തിന് പരാജയപ്പെട്ടിരുന്നു.ഇതിന്റെ വിഷമത്തിലായിരുന്നു വര്‍ഷ എന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ മകളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് കുട്ടി അത്മഹത്യ ചെയ്ത വിവരം അറിയുന്നത്. കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി