കേരളത്തിന് ആശ്വാസം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനക്കയച്ച എട്ട് സാമ്പിളുകൾ നെഗറ്റീവ്
സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പത്ത് പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്
കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകളാണ് ജനിതക പരിശോധനക്ക് അയക്കുന്നത്.