Tuesday, April 15, 2025
Kerala

കെജിഎംഒഎ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും

സർക്കാർ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. ശമ്പള വർധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സർക്കാർ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.

കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആനുപാതിക വർധനവിന് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ പ്രതിഷേധത്തിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *