കത്ത് വിവാദം; ചെറിയ കാര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഊതിപ്പെരിപ്പിക്കുകയാണെന്ന് എം.ബി രാജേഷ്
കത്ത് വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി എം.ബി രാജേഷ്. കത്തിൻ്റെ അധികാരികതയിൽ തന്നെ സംശയമുണ്ട്. ചെറിയ കാര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഊതിപ്പെരിപ്പിക്കുകയാണ്. ഗവർണറുടെ ഗെറ്റ് ഔട്ടിന് മാധ്യമങ്ങൾ തന്നെയാണ് മറുപടി പറയേണ്ടത്. രാഷ്ട്രീയക്കാരുടെ പ്രതികരണം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഐഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്.
ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധകരുടെ ലക്ഷ്യം.