മഞ്ചേശ്വരത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ; മരിച്ചത് കർണാടക സ്വദേശി
മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി. കേരളാ കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിലാണ് മൃതദേഹം കണ്ടത്. കർണാടക സ്വദേശി ഹനുമന്തയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്
വാഹനാപകടത്തിലുണ്ടാകുന്ന തരത്തിലുള്ള പരുക്കുകളൊന്നും ഹനുമന്തിന്റെ ദേഹത്തുണ്ടായിരുന്നില്ല. മംഗലാപുരത്ത് നഴ്‌സിംഗ് ഹോം ക്യാന്റിൻ ജീവനക്കാരനാണ് ഇയാൾ. തലപ്പാടിയിലാണ് താമസം. പോലീസ് അന്വേഷണം ആരംഭിച്ചു