Monday, January 6, 2025
Kerala

ഓപ്പറേഷൻ യെല്ലോ; ആലപ്പുഴയിൽ പിടിച്ചെടുത്തത് 57 റേഷൻ കാർഡുകൾ

ആലപ്പുഴയിൽ അർഹതയില്ലാത്ത റേഷൻകാർഡ് കൈവശം സൂക്ഷിച്ചവർക്ക് പിടിവീണു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി 57 റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സർക്കാർ ഉദ്യോഗസ്ഥർ, 1000 ചതുരശ്രയടിയിൽ വീടുള്ളവർ,
ഒന്നിലധികം കറുകൾ സ്വന്തമായുള്ള വ്യക്തികളൊക്കെയാണ് മുൻഗണന
കാർഡുകൾ കൈവശം വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ സപ്ലൈ വിഭാഗം വീട് കയറി നടത്തിയ പരിശോധനയിൽ 39 മുൻഗണന കാർഡുകളും, 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു.

അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കഴം, അമ്പലപ്പുഴ ഏന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. പിടിച്ചെടുത്തു കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റി പിഴയീടാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ ടി ഗാനദേവി അറിയിച്ചു. ജില്ലയിൽ മുൻഗണന കാർഡുകൾ റേഷൻ കടത്തിന് ഉപയോഗിക്കുന്നതായും പരാതികൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *