ആലപ്പുഴയിൽ റേഷനരി കടത്താൻ ശ്രമം; കടയുടമയും ലോറി ഡ്രൈവറും പിടിയിൽ
ആലപ്പുഴയിൽ റേഷനരി കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പൊതുവിപണിയിൽ വിൽക്കുന്നതിന് ലോറിയിൽ കടത്താൻ ശ്രമിച്ച 54 ചാക്ക് അരിയും പിടികൂടിയിട്ടുണ്ട്. വഴിച്ചേരി മാർക്കറ്റിലെ സുരേന്ദ്ര സ്റ്റോഴ്‌സ് ഉടമ സുരേന്ദ്രൻ നായർ, മിനി ലോറി ഡ്രൈവർ രാജേഷ് എന്നിവരാണ് പിടിയിലായത്.
പോലീസ് എത്തിയപ്പോഴേക്കും ഇവർ 2.7 ടൺ അരി ലോറിയിൽ കയറ്റിയിരുന്നു. പരിശോധനയിലാണ് റേഷനരിയാണെന്ന് തിരിച്ചറിഞ്ഞത്. ലോറിയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. അരി റേഷനാണെന്ന് ഉറപ്പിക്കാനായി സിവിൽ സപ്ലൈസ് ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തും.