വീട്ടിൽ പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു
കൊല്ലം:ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്.ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി മരിക്കുകയായിരുന്നു.പിന്നാലെ കുഞ്ഞും മരിച്ചു.നേരത്തെയും ഇത് പോലെ വീട്ടിൽ വച്ച് പ്രസവം എടുത്തതായി റിപ്പോർട്ട് ഉണ്ട്.