എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച. ശിവശങ്കർ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂർത്തിയാകാനിരിക്കെയാണ് ഇ ഡി കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടു
മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണ കേസിൽ ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായും ഇഡി കോടതിയെ അറിയിക്കും
സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയതും അടക്കം ഒരു കോടി എൺപത് ലക്ഷം രൂപ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി ശിവശങ്കർ കൈക്കൂലിയായി നൽകിയെന്നാണ് ഇ ഡി കണ്ടെത്തൽ