മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിൽ ആശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ; എൻ പ്രശാന്ത് വിവാദത്തിൽ
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെ എസ് ഐ എൻ സി എംഡി എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകക്ക് വാട്‌സാപ്പിലൂടെ മറുപടി നൽകിയത് അശ്ലീല ചുവയുള്ള സ്റ്റിക്കർ വഴി. കൊച്ചി മാതൃഭൂമി യൂനിറ്റിലെ കെ പി പ്രവിതക്കാണ് മോശം അനുഭവമുണ്ടായത്.
പ്രതികരണം തേടുമ്പോൾ ഇത്തരം സ്റ്റിക്കറുകൾ അയക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്യുകയും ആള് മാറി പോയി, വാർത്ത കിട്ടാനുള്ള വഴി ഇതല്ലെന്നും ചില മാധ്യമപ്രവർത്തകർ ശുചീകരണ തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നുമാണ് എൻ പ്രശാന്ത് നൽകിയ മറുപടി
സംഭവം വിവാദമായതിന് പിന്നാലെ പ്രശാന്തല്ല, താനാണ് മറുപടി നൽകിയതെന്ന് വിശദീകരിച്ച് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി രംഗത്തുവന്നു.