കാസർഗോഡ് കെട്ടിടം തകർന്നുവീണു; ആളപായമില്ല
കാസർഗോഡ് വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അളപായമില്ല. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു.
വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്.
രണ്ട് കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.