സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പാലിച്ച് ബുധനാഴ്ച മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കാം
സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചാണ് തുറക്കേണ്ടത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തനാനുമതി. വരുന്ന ബുധനാഴ്ച മുതലാണ് മാളുകൾക്ക് തുറക്കാനാകുക
അതേസമയം സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതൽ 31 വരെ വാക്‌സിനേഷൻ യജ്ഞം നടത്തും. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്‌സിനേഷൻ വർധിപ്പി്കകും. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കുകയുമാണ് യജ്ഞത്തിന്റെ ലക്ഷ്യം
മുതിർന്ന പൗരൻമാർക്കുള്ള വാക്‌സിനേഷൻ ആഗസ്റ്റ് 15നുള്ളിൽ തീർക്കും. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണ് പൂർത്തീകരിക്കുന്നത്. കിടപ്പുരോഗികൾക്ക് വീട്ടിൽ ചെന്നാണ് വാക്‌സിൻ നൽകുക.