Sunday, January 5, 2025
KeralaTop News

സംസ്ഥാനത്ത് 1251 പേര്‍ക്കു കൂടി കോവിഡ്; 814 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

814 പേർ രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഉറവിടം അറിയാത്തത് 73 പേർ. വിദേശത്തുനിന്ന് എത്തിയത് 77 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 94. 18ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മലപ്പുറം മാമ്പുറത്ത് ഇമ്പച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളിയിലെ സജിത്ത്(40), തിരുവനന്തപുരം സ്വദേശി ഗോപകുമാർ(60), എറണാകുളം എളമക്കര സ്വദേശി ബാബു(60), ആലപ്പുഴ സ്വദേശി സുധീർ എന്നിവരാണ് മരിച്ചത്.

അഞ്ച് ജില്ലകളിൽ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123. ഇന്ന് രോഗമുക്തി നേടിയത് 814 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്പിളുകൾ പരിശോധിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *