വഴിത്തര്‍ക്കം; കോഴിക്കോട് അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി, ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയിടിയില്‍ കലാശിക്കുയായിരുന്നു.
ജോലിക്കുവന്നവര്‍ക്കും അടിയേറ്റിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും തമ്മിൽ തല്ലി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.