Tuesday, April 15, 2025
Kerala

കേരളത്തിലെ ഭരണ – പ്രതിപക്ഷത്തിൻ്റെ നിലപാട് അപമാനകരം; കേരള സ്റ്റോറി കണ്ടതിന് ശേഷം വി. മുരളീധരൻ

കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഐ എസും താലിബാനും ഉയർത്തുന്ന ഭീഷണി കേരളത്തിലെ ഭരണ- പ്രതിപക്ഷം ഏറ്റെടുക്കുന്നതിൽ അത്ഭുതമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു.പൊലീസ് സംരക്ഷണയിൽ ആളുകൾ സിനിമ കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘കേരള സ്റ്റോറി’ സിനിമയോട് എന്തിനാണ് ഇത്ര വിയോജിപ്പെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തിനാണ് ഇത്രയും വലിയ അസ്വസ്ഥത, കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത്. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *