ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് കളിസ്ഥലത്തേക്ക് കാട്ടാന എത്തി
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണിയുടെ ഷെഡ് ആന തകർത്തു. ഏത് ആനയാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചിന്നക്കനാലിൽ ഇന്ന് പുലർച്ചയായിരുന്നു സംഭവം. അക്രമം അഴിച്ചു വിട്ട ആന അന്തോണിയുടെ ഷെഡ് തകർത്തു. ആൾതാമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചക്കക്കൊമ്പൻ ശങ്കര പാണ്ഡ്യ മേട്ടിൽ ആയിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാന ആവാനാണ് സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്.
മലപ്പുറം എടക്കരയിൽ കുട്ടികൾ കളിക്കുന്നതിനിടെ കളിസ്ഥലത്തേക് കാട്ടാന എത്തി. കുട്ടികൾക്ക് തൊട്ടടുത്ത് വരെ ആന എത്തിയതോടെ കുട്ടികൾ ഓടി രക്ഷപ്പെട്ടു. എടക്കര ചമ്പംകൊല്ലി വനാതിർത്തിയിൽ കുട്ടികൾ കളിക്കുന്നത് ഇടയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപ്രതീക്ഷിതമായി ആന എത്തിയത്ഗ്രൗ ണ്ടിൽ ഇറങ്ങിയ ആന ഒരു അറ്റത്തുനിന്നും മറ്റെ അറ്റത്തെത്തേക്ക് നീങ്ങി. ഭയന്ന കുട്ടികൾ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചതോടെയാണ് പ്രദേശത്തു നിന്നും ആന പിന്മാറിയത്. മലയോര മേഖലയായ നിലമ്പൂരിൽ അടിക്കടി ആന വരുന്നത് പതിവാണ്. നിരവധി കൃഷി ഇടങ്ങളും നശിപ്പിച്ചാണ് തിരിച്ചു പോക്ക്.