Thursday, January 23, 2025
Kerala

മുഴുവന്‍ രേഖകളും ഹാജരാക്കണം; ലൈഫ് മിഷന് ഇ ഡിയുടെ കത്ത്

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് കത്തയച്ച് ഇ ഡി. വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷന് കത്ത് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം.

ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിഎം രവീന്ദ്രൻ ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *