ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടിസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.