ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷിനെ വെട്ടി
ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.
ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ഇന്ന് നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.