Saturday, October 19, 2024
Kerala

സാദിഖലി തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന

 

ഹൈദരലി തങ്ങൾ അന്തരിച്ചതോടെ ഒഴിവ് വന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സാദിഖലി തങ്ങൾ എത്തുമെന്ന് സൂചന. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി. സംസ്ഥാന പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുക്കുമ്പോൾ മുനവറലി തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റാകും

പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ലീഗ് ഉന്നതാധികാര സമിതി ഇന്നുച്ചയ്ക്ക് ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇന്നലെയാണ് ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങൾ അന്തരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കിയിരുന്നു.

Leave a Reply

Your email address will not be published.