കുടിവെള്ള ടാപ്പ് അടയ്ക്കാനെത്തിയ ബാലികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അയല്‍വാസിക്ക് കഠിന തടവ്
തൃശ്ശൂര്‍: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മറ്റത്തൂർ നാഡിപ്പാറ സ്വദേശി സുന്ദരനെയാണ് തൃശൂർ ഒന്നാം അഡി. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അല്‍വാസിയാണ് പ്രതി.
തടവ് ശിക്ഷയ്ക്കു പുറമെ 25,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി വിധിച്ചു. 2019 ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പൊതു ടാപ്പ് അടക്കാനായി പുറത്തിറങ്ങിയ ബാലികക്ക് നേരെയായിരുന്നു അയൽവാസിയുടെ അതിക്രമം. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.