മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍
സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വില വര്‍ധനയെന്ന് നിര്‍ദേശമാണിപ്പോള്‍ കിട്ടിയിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. മദ്യവിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം ഉടന്‍ അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുളള അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനവിന് തീരുമാനമെടുത്തത്.
നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. വില വര്‍ധിക്കുകയാണെങ്കില്‍ മദ്യം ലിറ്ററിന് കുറഞ്ഞത് 100 രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്.