വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യക്ക് നിയമനം നല്‍കി; കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി
കുസാറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യക്ക് കുസാറ്റില്‍ പ്രൊഫസര്‍ നിയമനം നല്‍കിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി. എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ സി.ടി.അരവിന്ദ് കുമാര്‍, ഭാര്യ കെ. ഉഷയ്ക്ക് 13 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെന്ന് കാട്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
യോഗ്യതയുള്ള മുതിര്‍ന്ന അധ്യാപകരെ മറികടന്നാണ് നിയമനം നടന്നിരിക്കുന്നത്. പ്രോ വിസിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെനന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. പത്ത് വര്‍ഷത്തെ അധ്യാപന പരിചയമാണ് നേരിട്ടുള്ള പ്രൊഫസര്‍ നിയമനത്തിന് വേണ്ടത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.