Saturday, January 4, 2025
Kerala

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളി സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും : വി.മുരളീധരൻ

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നും ആശങ്കയുണ്ടെന്നും സംഘാഗം വിജിത്ത് പറഞ്ഞു. കൊല്ലം നിലമേലിൽ സ്ത്രീധന പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ സംഘത്തിലുണ്ട്.

ഗിനിയൻ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങൾ വിദേശകാര്യമന്ത്രാലയവും എംബസിയും ആരംഭിച്ചു. നൈജീരിയൻ സർക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. സംഘാംഗങ്ങളിൽ പലരും പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നൈജീരിയയ്ക്ക് കൈമാറിയാൽ പിന്നീട് തങ്ങളെ ബന്ധപ്പെടാൻ പോലും കഴിയില്ല എന്നാണ് കുടുംബങ്ങളുടെ ആശങ്ക.

ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *