കലൂരില്‍ സ്ലാബ് മറിഞ്ഞുവീണുണ്ടായ അപകടം; ഒരാള്‍ മരിച്ചു
എറണാകുളം കലൂരില്‍ കൂറ്റന്‍ സ്ലാബ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മതിലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വീടിന്റെ മതിലിനു മുകളില്‍ ചാരിവച്ചിരുന്ന സ്ലാബാണ് മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്ത് കാനയില്‍ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് മേലേക്ക് വീണത്. കാന വൃത്തിയാക്കി മുകളില്‍ സ്ലാബിടുന്ന പ്രവൃത്തിയില്‍
ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.