Saturday, October 19, 2024
Kerala

നെടുമ്പാശേരിയിൽ നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമം: ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമം. ഏറണാകുളം മഞ്ഞപ്ര സ്വദേശി വർഗീസ് പോളാണ് ക്സ്റ്റംസ് പിടിയിലായത്. ഇയാളിൽ നിന്ന് 29 ലക്ഷത്തിലേറെ മൂല്യം വരുന്ന നിരോധിത നോട്ടുകൾ പിടികൂടി. 500, 1000 നോട്ടുകൾക്ക് പുറമെ 50, 20,10 എന്നി നോട്ടുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ കസ്റ്റംസ് പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.