പരീക്ഷയിൽ മാർക്ക് കുറവ്; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം
പരീക്ഷയിൽ കുരവ് മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദിച്ച് വിദ്യാർത്ഥികൾ. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാർക്കിനേയും മർദിക്കുകയായിരുന്നു.
ഒൻപതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 32 വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അധ്യാപകനെയും ക്ലാർക്കിനെയും മർദിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു തയ്യാറായില്ല എന്ന് പൊലീസ് പറഞ്ഞു.