തിരുവനന്തപുരത്ത് ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യം കടത്തിയ ഒരാള്‍ അറസ്റ്റില്‍.
കള്ളൻ ജോഷി എന്ന സതീഷാണ് പിടിയിലായത്. 15 ലിറ്റർ ചാരായം കടത്തവേയാണ് അറസ്റ്റ്. നിരവധി മോഷണ കേസിലെയും പോക്സോ കേസിലെയും പ്രതിയാണ് ഇയാള്‍. എക്സൈസ് വാമനപുരം റേഞ്ച് ഇൻസ്പെക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്