പരിശോധന കർശനമാക്കി കർണാടക; ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നില്ല
കേരളത്തിൽ നിന്നുള്ളവർക്ക് കൊവിഡ് പരിശോധന കർശനമാക്കിയ തമിഴ്‌നാടും കർണാടകയും. കർണാടക അതിർത്തിയായ കാസർകോട് തലപ്പാടിയിൽ വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ മുതൽ കർണാടക നിലപാട് കടുപ്പിച്ചു
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതർ പറയുന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. കെ എസ് ആർ ടി സി ബസുകൾ തലപ്പാടി വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിക്കപ്പുറത്ത് നിന്ന് കർണാടക ബസുകളിൽ മംഗലാപുരത്തേക്ക് എത്താനുള്ള സജ്ജീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്
തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ പോലീസ് ഇ പാസ് പരിശോധനയും ശരീര താപനില പരിശോധനയും കർശനമാക്കിയിട്ടുണ്ട്. നാളെ മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.