ചെല്ലാനത്ത് കടലാക്രമണം രൂക്ഷം, വീടുകൾ തകർന്നു; പല വീടുകളും വെള്ളത്തിനടിയിൽ
കൊവിഡ് വ്യാപനത്തിന് പിന്നാലെ എറണാകുളം ചെല്ലാനത്ത് കടലാക്രമണവും രൂക്ഷമായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കമ്പനിപ്പടി, ബസാർ, കണ്ണമാലി മേഖലകളിലാണ് കടലാക്രമണമുണ്ടായത്.
കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് സാരമായ തകരാറുകളും സംഭവിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്