‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്തു
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രയോഗം. കോൺഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിലെ പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാൾ വിവാദ പരാമർശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നാരോപിച്ചാണ് സിപിഎം പ്രവർത്തകനായ പികെ ബിജു പൊലീസിൽ പരാതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ.