സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്ആര്‍ഡിഎസ് കമ്പനി. കേസുകള്‍ക്കിടെ സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതിനാലാണ് നടപടി എന്നാണ് കമ്പനിയുടെ വിശദീകരണം.
ജയില്‍ മോചിതയായതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമനം നല്‍കിയത്. 43,000 രൂപയായിരുന്നു ശമ്പളം.