നിയമസഭാ കയ്യാങ്കളി കേസ്: കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
കെ എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവവതരണം തടസ്സപ്പെടുത്തിയതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഇക്കാര്യം പറഞ്ഞത്, അഴിമതിക്കാരനെതിരെയാണ് എംഎൽഎമാർ സഭയിൽ പ്രതിഷേധിച്ചതെന്ന് സർക്കാർ വാദിച്ചു
എന്നാൽ സഭയിൽ എംഎൽഎമാർ നടത്തിയ അക്രമ സംഭവങ്ങളെ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി ജൂലൈ 15ലേക്ക് പരിഗണിക്കാനായി മാറ്റി
സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബിൽ അവതരണവുമായി ബന്ധപ്പെട്ട നടപടികൾ. ആ അവതരണമാണ് എംഎൽഎമാർ തടസ്സപ്പെടുത്തിയത്. അതിനെ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതിന് മറുപടിയായാണ് സർക്കാർ അഭിഭാഷകൻ കെ എം മാണി അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞത്.