സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; യുഡിഎഫ് അധികാരത്തില്‍ വരും
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജില്ലകളില്‍ നിന്ന് ലഭിക്കുന്ന റിവ്യു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സി കെ എം എല്‍ പി സ്‌കൂളിലാണ് കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു