പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; സിപിഐ നേതാവിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐ പ്രാദേശിക നേതാവിനെതിരെ കേസ്. ഉദിയന്‍കുളങ്ങര സിപിഐ പ്രാദേശിക നേതാവ് ഷൈനുവിനെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. 14 വയസിന് താഴെ പ്രായമായ നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് ഷൈനുവിനെതിരായ പരാതി. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്.