Sunday, January 5, 2025
Kerala

ബ്രഹ്‌മപുരം തീപിടുത്തം; ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത്

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കത്തയച്ചത്. തീപിടുത്തത്തിന് ശേഷം കൊച്ചിയില്‍ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് കത്ത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം അഞ്ച് ദിവസമായിട്ടും വിഷപ്പുക കൊണ്ട് ശ്വാസം മുട്ടുകയാണ് കൊച്ചി നഗരം. പുക അടക്കാനും തീ പൂര്‍ണമായും ഇല്ലാതാക്കാനും നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും പൂര്‍ണമായും കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയര്‍ന്നു. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി. തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ പറഞ്ഞു. പൂര്‍ണ്ണമായും തീയണക്കാന്‍ എത്ര സമയം വേണ്ടിവരും എന്ന് പറയാന്‍ കഴിയില്ല. കെമിക്കല്‍ പൗഡര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു

അതേസമയം തീയണയ്ക്കാന്‍ കോര്‍പറേഷന്‍ ഹിറ്റാച്ചികള്‍ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയര്‍ഫോഴ്‌സ് രംഗത്തെത്തി. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *