വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി, സ്റ്റേഷൻ ഉപരോധിച്ച് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്
ഏറ്റുമാനൂർ പട്ടിത്താനം രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. ഇതേ കോളനിയിലെ നവാസ് ആണ് പിടിയിലായത്. നവാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കോളനിയിലെ സ്ത്രീകളടക്കം ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷൻ ഇന്നലെ രാത്രി ഉപരോധിച്ചിരുന്നു
കോളനിയിലെ ഷറഫുന്നീസയുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഷറഫുന്നീസയുടെ അമ്മയെയും കുട്ടികളെയും ഇയാൾ ഭീഷണിപ്പെടുത്തി. സ്ഥലത്ത് എത്തിയ പോലീസിന് നേരെയും വാൾ വീശുകയും കല്ല് എറിയുകയും ചെയ്തു.
എന്നിട്ടും നവാസിനെ പോലീസ് പിടികൂടിയില്ലെന്ന് ആരോപിച്ച് ഷറഫുന്നീസയും കോളനിക്കാരും സ്‌റ്റേഷന് മുന്നിൽ നിരാഹാര സമരമിരുന്നു. പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പോലീസ് സ്‌റ്റേഷനിൽ വെച്ചും പ്രതി ഷറഫുന്നീസക്ക് നേരെ ഭീഷണി മുഴക്കി.